ഉല്പാദന ചെലവ് കുതിച്ചുയർന്നതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിൽ ഉത്തർപ്രദേശിലെ ഗോതമ്പ് കർഷകർ. വിളകൾക്കുള്ള താങ്ങ് വില കണക്കാക്കുന്നതിൽ തങ്ങളുടെ ഭാഗം കൂടി കേൾക്കണം എന്നാണ് കർഷകരുടെ ആവശ്യം. വളം വിതരണം ചെയ്യാൻ സർക്കാർ ഏജൻസികൾ മുന്നോട്ട് വരണമെന്നും ഗോതമ്പ് കർഷകർ ആവശ്യപ്പെടുന്നു.