മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി വീണ എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെ ഹരജിയിൽ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയും. കഴിഞ്ഞ ദിവസം വിധി പറയാനായി കേസ് പരിഗണിച്ചെങ്കിലും ഹരജിക്കാരനായ മാത്യുവിനോട് കോടതി ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.