മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്ക്ക് ഇഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം എന്നാണ് നിർദ്ദേശം. സാമ്പത്തിക ഇടപാടുകളുടെ രേഖകളുമായി ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സിഎംആർഎൽ ഉദ്യോഗസ്ഥർ എത്തിയില്ല. കരുവന്നൂർ കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.കെ ബിജുവിനെ വീണ്ടും ഇഡി ചോദ്യം ചെയ്യും.