ഗസ്സയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാ സമിതി പാസാക്കിയ പ്രമേയം കുവൈത്ത് സ്വാഗതം ചെയ്തു. ഫലസ്തീൻ ജനതയെയും അവരുടെ നിയമാനുസൃതമായ രാഷ്ട്രീയ അവകാശങ്ങളെയും സ്വയം നിർണ്ണയത്തിനുള്ള അവകാശത്തെയും പിന്തുണക്കുന്നതിലും ഫലസ്തീൻ സ്വതന്ത്ര രാജ്യം സ്ഥാപിക്കുന്നതിലും കുവൈത്തിൻ്റെ ഉറച്ച നിലപാടും വിദേശകാര്യ മന്ത്രാലയം അറിയിച്ചു