തിരുവനന്തപുരം വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് മരിച്ച മുക്കോല സ്വദേശി അനന്തുവിന്റെ മൃതദേഹം സംസ്കരിച്ചു. അദാനി പോർട്ട് അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥ യുണ്ടാകുന്നുവെന്ന് ആരോപിച്ച് വിഴിഞ്ഞം തുറമുഖ സംരക്ഷണ കൗൺസിലിന്റെ നേതൃത്വത്തിൽ വിഴിഞ്ഞംതുറമുഖ കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചു