തിരുവനന്തപുരം വർക്കലയിൽ മോഷണക്കേസിൽ പിടികൂടിയ നേപ്പാൾ സ്വദേശി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന് കാരണം നാട്ടുകാരുടെ മർദനമെന്ന് സംശയം. പൊലീസിന്റെ പക്കൽ ഏൽപ്പിക്കും മുൻപ് പ്രതികളായ രാംകുമാർ, ജനക് ഷാ എന്നിവരെ നാട്ടുകാർ ക്രൂരമായി മർദിച്ചത് മരണത്തിലേക്ക് നയിച്ചെന്ന സംശയത്തിലാണ് പൊലീസ്.