മാര്‍ച്ച് 15-നകം ഇന്ത്യന്‍ സൈനികര്‍ രാജ്യം വിടണമെന്ന നിര്‍ദേശവുമായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു . അധികാരമേറ്റെടുത്തതിന് ശേഷം ചൈനയിലേക്കുള്ള തന്റെ ആദ്യസന്ദര്‍ശനത്തിനിടെ ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് മുഹമ്മദ് മുയിസുവിന്റെ ശ്രദ്ധേയമായ നിര്‍ദേശം.