രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്താൻ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ ആഹ്വാനം ചെയ്തു. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയതിൽ പ്രതിഭാഗം നൽകിയ അപ്പീൽ ഇന്ന് സെഷൻസ് കോടതി പരിഗണിക്കും