ഇന്ത്യയിലെ ആദ്യ കേക്കിന്റെ പിറവി കണ്ണൂരിലായിരുന്നു. തലശേരിയിലെ മാമ്പളളി ബാപ്പു ആ പ്ലം കേക്ക് നിർമ്മിച്ചിട്ട് നൂറ്റി നാൽപത് വർഷം പൂർത്തിയായി. പല തലമുറകളുടെ രുചിക്കൂട്ടുകളിൽ പല തരം കേക്കുകൾ. പഴയ പ്ലം കേക്ക് മുതൽ ഏറ്റവും പുതിയ ഡ്രീം കേക്ക് വരെ പരിചയപ്പെടുത്തുകയാണ് കണ്ണൂരിലെ കേക്ക് സ്റ്റുഡിയോ.