കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇന്ന് ഇ ഡി ക്ക് മുന്നിൽ ഹാജരായെക്കും. ഇത് മൂന്നാമത്തെ പ്രാവശ്യമാണ് എം എം വർഗീസിനെ അന്വേഷണസംഘം ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.. കരുവന്നൂർ ബാങ്കിൽ സിപിഎം ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ടുകളിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ.