കരുവന്നൂർ കള്ളപ്പണമിടപാട് കേസുമായി ബന്ധപ്പെട്ട് കൂടുതൽ രേഖങ്ങൾ ഇ ഡി ക്ക് മുന്നിൽ ഹാജരാക്കി സഹകരണ വകുപ്പ്. കരുവന്നൂർ ബാങ്കിലെ ഓഡിറ്റിംഗ് സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഹാജരാക്കിയത്. ഇ.ഡി ആവശ്യപ്പെട്ടതിനെ തുടർന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കൊച്ചി ഓഫീസിൽ എത്തിയാണ് രേഖകൾ കൈമാറിയത്.