Chandy Oommen Photo Controversy; BJP leader Asha Nath criticises CPM for cyber attacks | സിപിഎം സൈബര്‍ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ബിജെപി നേതാവും തിരുവനന്തപുരം നഗരസഭ കൗണ്‍സിലറുമായ ജിഎസ് ആശാനാഥ്. നെയ്യാറ്റിന്‍കര ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്ര സന്ദര്‍ശനത്തിനിടയില്‍ ചാണ്ടി ഉമ്മനൊപ്പം ആശാ നാഥ് ഉള്ള ചിത്രമാണ് കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചത്. ബിജെപി നേതാവിനൊപ്പം ചാണ്ടി ഉമ്മന്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നത് കണ്ടില്ലേയെന്നും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കുറഞ്ഞ ബിജെപിയുടെ വോട്ട് എങ്ങനെയാണ് കോണ്‍ഗ്രസിന് ലഭിച്ചത് എന്ന് ഇപ്പോള്‍ മനസിലായില്ലേയെന്ന തരത്തിലുമായിരുന്നു പ്രചരണങ്ങള്‍. എന്നാല്‍ സിപിഎം അംഗങ്ങള്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തെന്നിരിക്കെ തന്റെ ചിത്രം മാത്രം എടുത്ത് അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ആശ ഫേസ്ബുക്കില്‍ കുറിച്ചു
~PR.17~ED.22~HT.24~