Puthuppally bypoll 2023: Historic win for UDF, Chandy Oommen | പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് വിജയവുമായി ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയോടുള്ള പുതുപ്പള്ളിക്കാരുടെ സ്‌നേഹവും ബഹുമാനവും തരംഗമായി ആഞ്ഞടിച്ചപ്പോള്‍ യു ഡി എഫ് സ്വന്തമാക്കിയത് 36454 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം. അട്ടിമറി വിജയം പ്രതീക്ഷിച്ച എല്‍ ഡി എഫിന് ഒരു ഘട്ടത്തില്‍ പോലും ചാണ്ടി ഉമ്മന് ഭീഷണിയുയര്‍ത്താന്‍ കഴിഞ്ഞില്ല. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ സുജ സൂസന്‍ ജോര്‍ജിനെതിരെ ഉമ്മന്‍ ചാണ്ടി നേടിയ 33255 വോട്ടായിരുന്നു ഇതുവരെയുള്ളതിലെ ഏറ്റവും വലിയ ഭൂരിപക്ഷം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ വിങ്ങുന്ന ഉപതിരഞ്ഞെടുപ്പില്‍ അതിനേക്കാള്‍ വലിയ വിജയം നല്‍കി പുതുപ്പള്ളിക്കാര്‍ ചാണ്ടി ഉമ്മനെ നിയമസഭയിലേക്ക് അയക്കുന്നു
#Puthuppally #PuthuppallyByPoll2023 #ChandyOommen
~PR.17~ED.22~HT.24~