എറണാകുളം വാരാപ്പുഴയില്‍ പടക്കം സൂക്ഷിച്ച കെട്ടിടത്തില്‍ വന്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഉഗ്രസ്‌ഫോടനത്തില്‍ 7 പേര്‍ക്ക് പരിക്ക് പറ്റി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊട്ടിത്തെറി നടന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.