Qatar's trade balance surplus surges 10% in December 2022
അറബ് മേഖലയിലെ കൊച്ചുരാജ്യമാണ് ഖത്തര്‍. എന്നാല്‍ സമ്പത്തില്‍ പശ്ചിമേഷ്യയില്‍ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ ആദ്യ നാലില്‍വരും. മികച്ച വരുമാനമാണ് ഖത്തറിന്റെ മേന്മ. ലോകത്ത് പ്രകൃതി വാതകം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം ഖത്തറാണ്. അതുതന്നെയാണ് അവരുടെ ആസ്തിയില്‍ മുഖ്യഘടകവും. ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തിന്റെ ഒരുക്കത്തിന് വേണ്ടി മാത്രം 20000 കോടി ഡോളര്‍ ഖത്തര്‍ ചെലവഴിച്ചുവെന്നാണ് കണക്കുകള്‍. ഇത്രയും വലിയ സംഖ്യ വിശാലമായ സൗകര്യമുള്ള രാജ്യങ്ങള്‍ പോലും ചെലവാക്കാന്‍ മടിക്കുമ്പോഴാണ് ഖത്തറിന്റെ ഇടപെടല്‍ ചര്‍ച്ചയാകുന്നത്. ഇതിനെല്ലാം പുറമെയാണ് ഡിസംബറില്‍ 2820 കോടി റിയാലിന്റെ വ്യാപാര മിച്ചം വന്നിരിക്കുന്നത്