ടി20 ലോകകപ്പിലെ സൂപ്പര്‍ സെമി പോരാട്ടത്തില്‍ നാളെ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുകയാണ്. ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് 1ലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ആവേശം വാനോളം. രണ്ട് ടീമിലും ടി20 സ്‌പെഷ്യലിസ്റ്റുകളായ താരങ്ങള്‍ നിരവധി. അന്നേ ദിവസത്തെ ഭാഗ്യവും താരങ്ങളുടെ ഫോമും വിജയിയെ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവും