New Colour Code: MVD Extends Time For Tourist Buses Tested After June 1 | സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറമാക്കാനുള്ള നിര്‍ദേശത്തില്‍ താല്‍ക്കാലിക ഇളവ് അനുവദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഈ വര്‍ഷം ജൂണ്‍ ഒന്നിന് ശേഷം ടെസ്റ്റ് കഴിഞ്ഞ ടൂറിസ്റ്റ് ബസുകളുടെ നിറം അടുത്ത ടെസ്റ്റിന് വെള്ളയാക്കിയാല്‍ മതി എന്ന് എം വിഡി അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് ഇത് സംബന്ധിച്ച ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍, ഉടന്‍ തന്നെ ടെസ്റ്റുള്ള ബസുകള്‍ വെള്ളയാക്കണം എന്ന നിര്‍ദേശത്തില്‍ മാറ്റമൊന്നുമില്ല. നേരത്തെ എത്രയും പെട്ടെന്ന് എല്ലാ ബസുകളും നിറം മാറ്റി വെള്ളയാക്കണം എന്ന് നിര്‍ദേശമുണ്ടായിരുന്നു. വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്
#MVD #TouristBus #Kerala