Kochi Metro Graffiti case Police suspect that Italian citizens are behind the incident in Kochi Metro | കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ പ്രതികളെ തേടി പോലീസ് ഗുജറാത്തിലേക്ക്. സംഭവത്തിന് പിന്നിൽ ഇറ്റാലിയൻ സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് കേസിൽ നാല് ഇറ്റലിക്കാർ അഹമ്മാദബാദിൽ അറസ്റ്റിലായിരുന്നു. ഇതോടെ മെട്രൊ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അഹമ്മദാബാദിലേക്ക് പോകും. അവിടെ അറസ്റ്റിലായ ഇറ്റാലിയൻ പൗരന്മാരെ ചോദ്യം ചെയ്യും. സിറ്റി ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധ സ്ക്വാഡും ചേർന്ന് അഹമ്മദാബാദിൽ അപ്പാരൽ പാർക്ക് സ്റ്റേഷനിൽ മെട്രൊ ട്രെയിനിൽ ഗ്രാഫിറ്റി ചെയ്തതിന് 4 ഇറ്റാലിയൻ പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു.
#Kerala #KeralaNews