bigg boss malayalam season 4: Riyas salim is no ordinary television phenomenon- viral note | ആവേശകരമായ നൂറ് ദിനരാത്രങ്ങള്‍ പൂർത്തിയാക്കി ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് ഇന്ന് സമാപനം കുറിക്കും. ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറ് പേരില്‍ ആര് കപ്പടിക്കും എന്നതില്‍ വലിയ ആകാംക്ഷയാണ് നിലനില്‍ക്കുന്നതെങ്കിലും റിയാസ്, ബ്ലെസ്ലീ, റിയാസ് എന്നിവർക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ഏതായാലും പതിവ് പ്രേക്ഷകർക്ക് അപ്പുറത്തേക്ക് ബിഗ് ബോസിന് കടന്ന് ചെല്ലാ കഴിഞ്ഞ ഒരു സീസണായിരുന്നു ഇത്തവണത്തേത്. അതില്‍ ഏറ്റവും നിർണ്ണായകമായത് വൈല്‍ഡ് കാർഡിലൂടെ എത്തിയ റിയാസ് സലീമിന്റെ പ്രകടനമായിരുന്നു.
#RiyasSalim #BiggBoss