3 Reasons Why Argentina Beat Italy In The Finalisma |
ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കിയ വമ്പന്‍ പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്കു കിരീടം. കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയും യൂറോ കപ്പ് വിജയികളായ ഇറ്റലിയും തമ്മിലുള്ള പോരാട്ടത്തില്‍ അര്‍ജന്റീന നിറഞ്ഞാടുകയായിരുന്നു. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ആഞ്ഞടിച്ച ലാറ്റിമേരിക്കന്‍ കൊടുങ്കാറ്റില്‍ ഇറ്റലി തരിപ്പണമാവുകയായിരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ലയണല്‍ മെസ്സിയുടെയും സംഘത്തിന്റെയും വിജയം. ലൊറ്റാറോ മാര്‍ട്ടിനസ് (28ാം മിനിറ്റ്), എയ്ഞ്ചല്‍ ഡിമരിയ (45), പൗലോ ഡിബാല (90) എന്നിവരാണ് അര്‍ജന്റീ്‌നയുടെ സ്‌കോറര്‍മാര്‍. ഇതോടെ കോപ്പയ്ക്കു പിന്നാലെ വീണ്ടുമൊരു അന്താരാഷ്ട്ര കിരീടം കൂടി ദേശീയ ടീമിനൊപ്പം മെസ്സി സ്വന്തമാക്കുകയും ചെയ്തിരിക്കുകയാണ്.
#ArgentinaVsItaly #LionelMessi #Finalisma