മമ്മൂട്ടിയുടെ ഐക്കണിക് കഥാപാത്രമായ സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരുടെ അഞ്ചാം വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ത്തന്നെ എത്തുന്ന ചിത്രത്തിന്‍റേതായി ഇതുവരെ എത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസറും ട്രെയ്‍ലറുമൊക്കെ വൈകില്ലെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. തിയറ്റര്‍ റിലീസ് ആയിരിക്കും ചിത്രം.