കേരളത്തില്‍ ഒഴിവ് വരുന്ന കോണ്‍ഗ്രസിന് വിജയമുറപ്പുള്ള ഒരേയൊരു സീറ്റിലേക്ക് ജെബി മേത്തറെ പ്രഖ്യാപിച്ചതോടെ കേരളത്തില്‍നിന്ന് ആദ്യമായി മുസ്ലിം വനിത രാജ്യസഭയിലെത്തുമെന്നുറപ്പായി. ഹൈക്കമാന്റാണ് ജെബി മേത്തറെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു പ്രഖ്യാപനം