കേന്ദ്ര ബജറ്റിൽ കർഷകർക്കായി അവതരിപ്പിച്ച പദ്ധതിയാണ് കിസാൻ ഡ്രോൺ. കാർഷിക ആവശ്യങ്ങൾക്കായി കർഷകർക്ക് ഡ്രോണുകൾ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. പ്രഖ്യാപനം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് തന്നെ കർഷകർക്കുള്ള ഡ്രോണുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയാണ് പ്രധാനമന്ത്രി. ഓൺലൈൻ ആയി നടന്ന ചടങ്ങിലാണ് കിസാൻ ഡ്രോണുകൾ ഫ്ലാഗ് ഓഫ് ചെയ്തത്