പുതുതായി രൂപീകരിച്ച ഐപിഎൽ ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി. 2022-ലെ ഈ സീസൺ മുതൽ ആരംഭിക്കുന്ന പങ്കാളിത്തത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ഔദ്യോഗിക ടീം ജേഴ്‌സി സ്പോൺസർഷിപ്പാണ് ഏഥർ എനർജി ബ്രാൻഡ് ഏറ്റെടുത്തിരിക്കുന്നത്. എന്നിരുന്നാലും കരാറിന്റെ കാലാവധി കമ്പനി കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.
2013-ൽ സ്ഥാപിതമായ ഏഥർ എനർജി ഇന്ത്യയുടെ ഇലക്ട്രിക് ടൂ വീലർ രംഗത്തെ പ്രധാന ബ്രാൻഡുകളുൽ ഒന്നായി ഇതിനോടകം മാറി കഴിഞ്ഞിട്ടുണ്ട്. ഏഥറിന്റെ 450X, 450 പ്ലസ് എന്നിവയാണ് കമ്പനിയുടെ വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ സഹായകരമായ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ. ഗുജറാത്ത് ടൈറ്റൻസുമായുള്ള പങ്കാളിത്തം ബെംഗളൂരു ആസ്ഥാനമായുള്ള ഇവി ബ്രാൻഡിന്റെ പ്രതിച്ഛായയെ കൂടുതൽ ശക്തിപ്പെടുത്താനും സഹായകരമാവും.