Chengannur Mahadeva Temple Ulsavam 2022 | Elephants in the festival

vishak vbc 2022-01-18

Views 6

Chengannur Mahadeva Temple Ulsavam 2022
#chengannur #mahadev #ulsavam #shorts #shortvideo

Chengannur Chengannoor Mahadeva temple ulsavam - https://youtu.be/4cXFpDABj_A


ചെങ്ങന്നൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ-പാർവ്വതീക്ഷേത്രം. ചെങ്ങന്നൂർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന വഞ്ഞിപ്പുഴ തമ്പുരാക്കന്മാരുടെ കാലത്താണ് ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രനിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭസംഭവമന്ദിരം എന്നു പ്രതിപാദിച്ചിരിക്കുന്നത് ചെങ്ങന്നൂർ ക്ഷേത്രത്തെയാണ്. ദേവാദിദേവനായ ഭഗവാൻ പരമശിവനും, ആദിപരാശക്തിയായ ശ്രീ പാർവതിയുമാണ് പ്രധാന പ്രതിഷ്ഠകൾ. സ്വയംവര പാർവതിയെന്നാണ് സങ്കൽപ്പം. മഹാദേവനെ കിഴക്കുഭാഗത്തേയ്ക്കും ഭഗവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. പരാശക്തിയുടെ അംശമായ കണ്ണകിയുടെ ചൈതന്യവും ഭഗവതിയിൽ ഉണ്ടെന്നാണ് വിശ്വാസം. ഇവിടുത്തെ പാർവതീദേവിയുടെ തൃപ്പൂത്താറാട്ട് പ്രസിദ്ധമാണ്. ചെങ്ങന്നൂരമ്മ രജസ്വലയാകുന്നു എന്ന സങ്കൽപ്പത്തിലാണിത്. തുടർന്ന് പന്ത്രണ്ടു ദിവസത്തെ ഭഗവതീ ദർശനം സർവ ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. ഈ സമയത്ത് ഹരിദ്രാ പുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ഇഷ്ടവിവാഹം നടക്കുവാനും, ദീർഘമംഗല്യത്തിനും, ആഗ്രഹസാഫല്യത്തിനും ദേവീദർശനം ഉത്തമമെന്ന് കരുതപ്പെടുന്നു. അതിനാൽ വിവാഹം വൈകുന്നവരും, ദമ്പതിമാരും ഈ ക്ഷേത്രത്തിൽ ദർശനം നടത്താൻ ധാരാളമായി എത്താറുണ്ട്. ഇവിടെ വിവാഹം നടത്തുന്നതും,താലിപൂജ ചെയ്യുന്നതും വിശേഷമാണെന്നും ഭക്തർ കരുതുന്നു. ഈ ക്ഷേത്രത്തിൽ ഉമാമഹേശ്വരപൂജ, സംവാദ അർച്ചന എന്നിവ നടത്തി പ്രാർത്ഥിച്ചാൽ ദാമ്പത്യകലഹം ഒഴിയുമെന്ന് വിശ്വാസമുണ്ട്. അമിത രക്തസ്രാവം തുടങ്ങിയ ആർത്തവ പ്രശ്നങ്ങൾ, ഗർഭപാത്ര സംബന്ധമായ രോഗങ്ങൾ, ഉദരരോഗങ്ങൾ, വന്ധ്യത എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഈ ക്ഷേത്രത്തിൽ ദർശനം നടത്തി അടുത്തുള്ള ശക്തിതീർത്ഥക്കുളത്തിൽ മീനൂട്ട് നടത്തുന്നത് രോഗശമനത്തിന് ഉത്തമമാണെന്ന് വിശ്വാസമുണ്ട്. പ്രത്യേകിച്ചും ഋതുമതികളാകുന്ന പെൺകുട്ടികൾ ഇവിടെ ദർശനത്തിന് എത്താറുണ്ട്. നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്നതിനാൽ പരശുരാമൻ പ്രതിഷ്ഠ നടത്തിയതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം. ഭഗവതിക്ക് തുല്യപ്രാധാന്യം ഉള്ളതിനാൽ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലും ചെങ്ങന്നൂർ വരുന്നുണ്ട്. ഉപപ്രതിഷ്ഠകളായി ഗണപതി, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ശ്രീകൃഷ്ണൻ, ഹനുമാൻ, ഗംഗാദേവി,ചണ്ഡികേശ്വരൻ, നീലഗ്രീവൻ, സ്ഥലീശൻ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. ധനുമാസത്തിലെ തിരുവാതിരയ്ക്ക് കൊടിയേറി മകരമാസത്തിലെ തിരുവാതിരയ്ക്ക് അവസാനിയ്ക്കുന്ന 28 ദിവസത്തെ മഹോത്സവം (മറ്റൊരു ക്ഷേത്രത്തിലും ഇന്ന് കാണാൻ കഴിയാത്ത പ്രത്യേകത), പ്രതിമാസ ഉത്രം നാളിലെ "ഉത്രം തൊഴീൽ" നവകാഭിഷേകം, കന്നിമാസത്തിലെ നവരാത്രി-വിദ്യാരംഭം, കുംഭമാസത്തിലെ ശിവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

Share This Video


Download

  
Report form
RELATED VIDEOS