KKR interested to rope in Shreyas Iyer as captaincy option: Reports
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 12,13 തീയ്യതികളില്‍ ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്.ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലെ പ്രമുഖന്മാരിലൊരാളാണ് ശ്രേയസ് അയ്യര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന ശ്രേയസിനെ ടീം കൈവിടുകയായിരുന്നു.എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രേയസ് അയ്യര്‍ കെകെആറിലേക്കെത്തുമെന്നാണ് വിവരം.