ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ ചിത്രമായ 'പുഷ്പ'. ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം എന്നതും പ്രേക്ഷക പ്രതീക്ഷകളെ ഉയര്‍ത്തി. ക്രിസ്‍മസ് സീസണിന്‍റെ പ്രാരംഭമായി ഡിസംബര്‍ 17നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഡിസംബര്‍ 17 മുതല്‍ ജനുവരി 1 വരെ, 16 ദിവസങ്ങളില്‍ നിന്നായി ചിത്രം കേരളത്തില്‍ നിന്നു നേടിയത് 13.80 കോടി രൂപയാണ്.