‘പ്രഭുവിന്റെ മക്കള്‍’ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ ടൊവിനോ ഇന്ന്, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ആഷിക് അബുവിന്റെ നാരദൻ എന്ന സിനിമയാണ് താരത്തിന്റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ടൊവിനോയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്ന. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് റെയ്‌ന ചിത്രത്തിന് ആശംസയുമായി എത്തിയത്.