ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രം 'സല്യൂട്ടി'ന്‍റെ ട്രെയിലർ വ്യത്യസ്തതകൾ കൊണ്ട് ചർച്ചയാകുന്നു .ഒരു സാധാരണ പൊലീസ് സ്റ്റോറി ആയിരിക്കില്ല ചിത്രമെന്ന സൂചന തരുന്നതാണ് പുറത്തെത്തിയിരിക്കുന്ന ട്രെയ്ലര്‍. അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ സ്ക്രീനിലെത്തുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . ജനുവരി പതിനാലിന് ചിത്രം തീയറ്ററുകളിൽ എത്തും.