1983ലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പിൽ നേടിയ ഐതിഹാസിക വിജയം പ്രമേയമാക്കി ഒരുക്കിയ സിനിമയാണ് 83. കബീര്‍ ഖാന്‍ ആണ് 83 സംവിധാനം ചെയ്തിരിക്കുന്നത്. രൺവീർ സിങ് കപിൽ ദേവായി എത്തിയിരിക്കുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. താഹിര്‍ രാജ് ഭാസിന്‍, ജീവ, സാഖിബ് സലീം, ജതിന്‍ സര്‍ണ, ചിരാഗ് പാട്ടില്‍, ദിന്‍കര്‍ ശര്‍മ, നിഷാന്ത് ദാഹിയ, ഹാര്‍ഡി സന്ധു, സഹില്‍ ഖട്ടര്‍, അമ്മി വിര്‍ക്, ആദിനാഥ് കോത്താരെ, ധൈര്യ കര്‍വ, ആര്‍. ബദ്രി, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ചിത്രം മലയാളത്തില്‍ അവതരിപ്പിച്ചത് നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.