എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ നാലാമത്തെ ഇന്ത്യൻ മോഡലും വിപണിയിൽ. കാരെൻസ് എന്നുപേരിട്ടിരിക്കുന്ന കാർ ഒരു എംപിവി മോഡലാണ് എന്നതാണ് ഇരട്ടി മധുരം. കിയ മോട്ടോർസ് ഏഴ് സീറ്റർ യൂട്ടിലിറ്റി വാഹനമായാണ് കാരെൻസിനെ പുറത്തിറക്കുന്നത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി തന്നെയാണ് മോഡൽ വിപണിയിൽ എത്തുക.