Omicron is spreading fast says WHO
ഒമൈക്രോണിനെ ഭയപ്പെടേണ്ടതുണ്ടെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിതീവ്ര വ്യാപന ശേഷിയുള്ള വേരിയന്റാണ് ഒമൈക്രോണ്‍ കൊവിഡെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അത് മാത്രമല്ല, വാക്‌സിന്‍ കൊണ്ടുള്ളപ്രതിരോധത്തെ മറികടക്കാനുള്ള കരുത്ത് ഒമൈക്രോണിനുണ്ടെന്ന് സംഘടന പറയുന്നു. അതേസമയം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചതോടെ ലോകരാജ്യങ്ങളും ഒമൈക്രോണ്‍ ഭീതിയിലാണ്. എന്നാല്‍ ഇതിനൊരു ആശ്വാസകരമായ കാര്യം കൂടി ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഗുരുതരമായിരിക്കില്ലെന്നാണ് ഇതുവരെ ലഭിച്ച ഡാറ്റയില്‍ നിന്ന് മനസ്സിലാവുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.