ടി-20 ലോകകപ്പ് ഫൈനലിൽ ന്യൂസീലാൻഡിനെ ഓസ്‌ട്രേലിയ നേരിടും .രണ്ടാം സെമിയിൽ ഓസ്‌ട്രേലിയ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചതോടെയാണ് ഇത് . പാകിസ്താൻ മുന്നോട്ട് വെച്ച 177 റൺസ് വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെയാണ് ഓസ്‌ട്രേലിയ മറികടന്നത് . അവസാന അഞ്ചോവറുകളിലാണ് പാകിസ്താന് കളി കൈയിൽ നിന്ന് പോയത്.