മുല്ലപെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേകള്‍ തുറന്നു. രാവിലെ 7.30 ഓടെയാണ് സ്പില്‍വേ തുറന്നത്. 3,4 സ്പില്‍വേ ഷട്ടറുകള്‍ ആണ് 35 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയത്. ഇത് അറുപത് സെന്റീമീറ്റര്‍ വരെ ഉയര്‍ത്തേണ്ടി വന്നേക്കുമെന്നാണ് സൂചന. 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്