സംസ്ഥാനത്ത് കനത്ത മഴയില്‍ മൂന്നുപേര്‍ മരിച്ചു. മലപ്പുറം ജില്ലയില്‍ രണ്ട് കുട്ടികളും കൊല്ലത്ത് ഒരു വയോധികനുമാണ് മരിച്ചത്. കരിപ്പൂരില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് രണ്ട് കുട്ടികള്‍ മരിച്ചത്. കൊല്ലം തെന്‍മല നാഗമലയില്‍ തോട്ടില്‍ വീണാണ് വയോധികന്‍ മരിച്ചത്