IPLല്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനും റണ്‍മെഷീനുമായ കെഎല്‍ രാഹുല്‍ അടുത്ത സീസണില്‍ മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു മാറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മിന്നുന്ന ഫോമിലുള്ള രാഹുലിനെ അടുത്ത സീസണിലും നിലനിര്‍ത്താന്‍ തന്നെയായിരിക്കും പഞ്ചാബ് ശ്രമിക്കുകയെന്നുറപ്പാണ്. എന്നാല്‍ ടീം വിടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതായാണ് വിവരം.