Thiruvananthapuram Tax evasion controversy-BJP to continue protest
തിരുവനന്തപുരം നഗരസഭയിൽ നികുതിത്തട്ടിപ്പുനടത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ നടത്തുന്ന രാപ്പകൽ സമരം പതിനൊന്നാം ദിവസം പിന്നിടുന്നു. യുഡിഎഫും വിഷയത്തിൽ ഇടപെട്ടതോടെ വെട്ടിലായത് സർക്കാരും നഗരസഭയുമാണ്, നികുതി വെട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യും വരെയും സമരം കടുപ്പിച്ച് മുന്നോട്ടു പോകാൻ തന്നെയാണ് ബിജെപി നേതാക്കളുടെ ശ്രമം