IPL 2021 സീസണിലെ പ്ലേ ഓഫില്‍ നിന്ന് പഞ്ചാബിന്റെയും മുംബൈയുടെയും സാധ്യതകളെ ഇല്ലാതാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. KKR നല്‍കിയ 172 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 85 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 171 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ ഉജ്ജ്വല ബൗളിങിലൂടെ റോയല്‍സിനെ KKR തകര്‍ക്കുകയായിരുന്നു. 16.1 ഓവറില്‍ വെറും 85 റണ്‍സിന് റോയല്‍സ് ഓള്‍ഔട്ടായി.