ഒടുവില്‍ ശഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊട്ടു. അല്‍ മുസന്ന, അല്‍ സുവൈഖ് പ്രവിശ്യകള്‍ക്കിടയിലുള്ള പ്രദേശത്താണ് ഇന്നലെ രാത്രിയോടെ ആദ്യം ചുഴലിക്കാറ്റ് അടിച്ചുവീശിയത്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ അടിച്ചുവീശിയ കാറ്റിലും കോരിച്ചൊരിയുന്ന മഴയിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ട്