കോലിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തിനു ഇളക്കം തട്ടിത്തുടങ്ങിയത് ഈ വര്‍ഷം നടന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ശേഷമാണ്. കലാശക്കളിയില്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു. ഫൈനലിനു പിന്നാലെയാണ് കോലിയും ടീമിലെ ചില താരങ്ങളും തമ്മിലുള്ള അസ്വാരസ്യം മറനീക്കി പുറത്തു വന്നത്.