ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരീശീലക സ്ഥാനത്തേക്ക് അനില്‍ കുംബ്ലെ തിരിച്ചെത്തില്ലെന്ന് റിപ്പോര്‍ട്ട്. വീണ്ടും പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് കുംബ്ലെ ബിസിസിഐയെ അറിയിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വിവിഎസ് ലക്ഷ്മണനെയും പരിഗണിച്ചേക്കില്ല.