4 shutters of Peppara Dam opened due to heavy rain
തിരുവനന്തപുരത്ത് ഗ്രാമീണ മലയോര മേഖലയില്‍ 2 ദിവസമായി തോരാതെ മഴ പെയ്യുകയാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് പേപ്പാറ-അരുവിക്കര ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. വൃഷ്ടി പ്രദേശത്തെ നീരൊഴുക്ക് ശക്തമായതിനാല്‍ പേപ്പാറ ഡാമിന്റെ 4 ഷട്ടറുകളും അരുവിക്കര ഡാമിന്റെ 2 ഷട്ടറുകളും ഇന്നലെ തുറന്നു