ലോട്ടറി അടിച്ച ചേട്ടന്റെ അമ്മയുടെ സന്തോഷം കണ്ടോ | ഗംഭീര റിയാക്ഷൻ
ഓണം ബമ്പർ 12 കോടി രൂപയുടെ യഥാർഥ അവകാശിയായി മരട് സ്വദേശിയായ ഓട്ടോഡ്രൈവർ പി ആർ ജയപാലൻ രംഗത്ത് വരുംവരെ ഭാഗ്യക്കഥയിൽ അടിമുടി ട്വിസ്‌റ്റ്. മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറ ശാഖയിൽനിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാംസമ്മാനമെന്ന് ഞായറാഴ്‌ചതന്നെ ഉറപ്പിച്ചിരുന്നു. ഭാഗ്യശാലിക്കായുള്ള അന്വേഷണത്തിനിടെ ഗൾഫിലുള്ള വയനാട് സ്വദേശിയായ ഹോട്ടൽ തൊഴിലാളി അവകാശവാദവുമായി എത്തി. പാലക്കാട്ട് കച്ചവടം നടത്തുന്ന കോഴിക്കോട് സ്വദേശിയായ സുഹൃത്തുവഴി എടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നതെന്ന കഥയ്‌ക്ക് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായുള്ളൂ