മൂവാറ്റുപുഴ-സ്ത്രീ ജന്മം പുണ്യ ജന്മമാകുന്നത് അവള്‍ മാതാവാകുന്നതോടെയെന്നാണ് നാട്ടുവിശ്വാസം. സ്ത്രീ പൂര്‍ണ്ണതയിലെത്തുന്നത് അമ്മയാകുന്നതോടെയെന്നും നാട്ടൂകാര്‍ പറയും.
പക്ഷേ അമ്മയാകാന്‍ കഴിയാത്തവരുടെ വേദന അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസ്സിലാകു സിസ്സി ജോര്‍ജ് പറയുന്നു....
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളിലൂടെയാണ് ഞാനും ഭര്‍ത്താവും ഇപ്പോള്‍ കടന്നു പോകുന്നത്.
ചികിത്സിച്ച ഡോക്ടര്‍മാരോടും ആശുപത്രി ജീവനക്കാരോടും
ദൈവത്തോടും അങ്ങേയറ്റം കടപ്പെട്ടിരുക്കുന്നു. 59 വയസുള്ള ഭര്‍ത്താവ് ജോര്‍ജ്ജ് ആന്റണിക്കും പറയാനുള്ളത് ഇത് തന്നെ...
35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് കുഞ്ഞിക്കാല്‍ കാണാന്‍ അവസരം കിട്ടിയത്. അത് ഒന്നല്ല മൂന്ന് കുട്ടികളുടെ.
1987 മെയ് മാസത്തിലാണ് ഇരിങ്ങാലകുട കാട്ടൂര്‍ കുറ്റികാടന്‍ ജോര്‍ജ്ജ് ആന്റണിയും സിസ്സി ജോര്‍ജ്ജും ജീവിത പങ്കാളികളാവുന്നത്. ജോലി സംബന്ധമായി 18 വര്‍ഷത്തോളം ഗള്‍ഫില്‍. പിന്നീട് നാട്ടിലെത്തി ഇരിങ്ങാലകുടയില്‍ സ്വന്തം ബിസിനസ്സ് നടത്തുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം മുതല്‍ ആരംഭിച്ചതാണ് കുട്ടികള്‍ക്കായുള്ള ചികിത്സകള്‍ അത് ഗള്‍ഫിലും നാട്ടിലുമായി തുടര്‍ന്നു. ഇടയക്ക് ചികിത്സ നിര്‍ത്താനും ആലോചിച്ചു.
അങ്ങനെയിരിക്കെയാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ നിറുത്താതെയുള്ള രക്തസ്രാവം അലട്ടുന്നത്. ഒടുവില്‍ ഗര്‍ഭപാത്രം മാറ്റാനായാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ചികിത്സ കഴിഞ്ഞപ്പോള്‍ അവിടത്തെ ഡോക്ടറാണ് കുട്ടികളുണ്ടാകുവാന്‍ താല്്പര്യമുണ്ടെങ്കില്‍ മൂവാറ്റുപുഴയിലെ സബൈന്‍ ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശിച്ചത്. അങ്ങനെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആദ്യവാരം ഡോക്ടറെ കണ്ടു ചികിത്സ ആരംഭിച്ചു. നിരവധി ആരോഗ്യ കേന്ദ്രങ്ങളില്‍ പോയെങ്കിലും
ഡോക്ടര്‍ സബൈനിനെ കണ്ട ആദ്യ നിമിഷം തന്നെ എനിക്ക്
ഒരു ആത്മവിശ്വാസം കിട്ടി. ഞാന്‍ മാതാവിനോട് ഉള്ളൂരികി പ്രാര്‍ത്ഥിച്ചു ഇക്കുറിയെങ്കിലും ചികിത്സ ഫലിക്കണേ...അതിന് ഫലം കണ്ടു നാലു മാസം കഴിഞ്ഞപ്പോള്‍ തന്നെ..
മൂന്ന് കുട്ടികളാണെന്ന് അറിഞ്ഞതോടെ യാത്ര ഒഴിവാക്കാന്‍
ഗൈനോക്കോളജി ഡോക്ടര്‍ രജ്ഞിത്തും നിര്‍ദേശിച്ചു.
അതോടെ ഞങ്ങള്‍ ആശുപത്രിയോട് ചേര്‍ന്ന് വീട് എട?