ഇതാണ് മദീനയിലെ ഖൈബർ കോട്ട | ജൂതരോട് ഫലസ്തീൻ പോരാളികൾ വിളിച്ചു പറയുന്ന ആ കോട്ടയുടെ യുദ്ധ ചരിത്രം

MediaOne TV 2021-08-20

Views 1

മദീനയിൽ നിന്നും നൂറ്റിയന്പത് കി.മീ അകലെയുള്ള സ്ഥലമാണ് ഖൈബർ. ഇവിടെയാണ് മദീനയിലെ ജൂത ഗോത്രങ്ങൾ താമസിച്ചിരുന്ന കോട്ടകളുള്ളത്. ഉജ്ജ്വലമായ ഒരു ചരിത്ര യുദ്ധത്തിന് സാക്ഷിയായ ഈ കോട്ടകൾ ഇന്നും സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു. മദീനാ പ്രവിശ്യയിൽ താമസിക്കുന്നതിന് ജൂതരുമായി പ്രവാചകനും മദീനാ നിവാസികളും ചേർന്ന് കരാർ തയ്യാറാക്കിയിരുന്നു. ഇത് ലംഘിച്ച് അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചതിനാണ് ജൂതരുമായി ഖൈബറിൽ മദീനയിലെ പ്രവാചക സൈന്യം യുദ്ധം നടത്തിയത്. യുദ്ധത്തിൽ ഖൈബറിലെ കോട്ടകൾ മദീനാ ജനത കീഴടക്കിയിരുന്നു. ഖൈബറിലെ ആ യുദ്ധ ചരിത്രം കാണാം.

ഇത് മദീനയിൽ നിന്നും 173 കി.മീ അകലെയുള്ള ഖൈബർ എന്ന പ്രദേശം. അവിടെ നിന്നും ഒരു കി.മീ സഞ്ചരിച്ചാൽ ഖൈബർ പ്രദേശത്ത് ജൂത ഗോത്രങ്ങൾ താമസിച്ചിരുന്ന പ്രദേശമായി. ക്രിസ്തുവർഷം 70 ആം ആണ്ടിൽ റോമക്കാർ ഫലസ്തീനിലെ ജൂതന്മാരെ കൂട്ടക്കൊല ചെയ്തു തുടങ്ങി. പിന്നാലെ 132 ആം വർഷത്തിൽ അവരെ ആട്ടിയോടിച്ചു. അങ്ങിനെയാണ് ഇവർ മദീനയിലെത്തുന്നത്. ഇവിടെയുള്ള പരസ്പരം കലഹിച്ചിരുന്ന അറബ് ഗോത്രങ്ങളുടെ അരികു പറ്റി അവർ ജീവിച്ചു പോന്നു. എന്നാൽ പ്രവാചകൻ മുഹമ്മദ് നബിയുടെ വരവോടെ ചിത്രം മാറി. മദീന ജനത ഗോത്ര വൈര്യം മറന്ന് ഇസ്ലാമിലേക്ക് കടന്നു വന്നു. പിന്നാലെ ഇസ്ലാമിക ഭരണം മദീനയിൽ തുടങ്ങി. ഇവിടെ ഒറ്റപ്പെട്ടുപോയ ജൂത ഗോത്രങ്ങളുടെ അവകാശ സംരക്ഷണത്തിന് പ്രവാചകൻ ഇവരുമായി കരാർ ഒപ്പു വെച്ചു. ഇസ്ലാമിന്റെ വളർച്ചയോടെ ജൂത ഗോത്രങ്ങളിൽ ചിലത് കരാർ ലംഘനം നടത്താൻ തുടങ്ങി. പ്രവാചകനെ വധിക്കാൻ വരെ ശ്രമം നടന്നു. ഇതിനായി പുറം രാജ്യക്കാരെ സഹായിച്ചു. ഇതോടെ മദീന ജനത ഇവർക്കെതിരെ തിരിഞ്ഞു. രാജ്യദ്രോഹത്തിന് സമാനമായ ശിക്ഷ ചെയ്ത ഇവരെ ഇവരെ നഗരത്തിൽ നിന്നും പുറത്താക്കി. അവർ പിന്നീട് വന്ന് താമസിച്ചു സ്ഥലമാണ് ഈ കാണുന്ന ഖൈബർ. ഇവിടെ വെച്ചാണ് 1600 പേരുടെ പ്രവാചക സൈന്യവും 14000 വരുന്ന ജൂത സൈന്യവും ഏറ്റുമുട്ടിയത്

Malayalam News Malayalam Latest News Malayalam Latest News Videos

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്

Share This Video


Download

  
Report form
RELATED VIDEOS