History of Assam - Mizoram border conflict
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അസം-മിസോറാം അതിര്‍ത്തി തര്‍ക്കം ഇടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്.രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പോലെ, അത്രമാത്രം വൈരാ ഗ്യബുദ്ധിയോടെയാണ് ഇരുസംസ്ഥാനങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത്.നുഴഞ്ഞ് കയറ്റം ആരോപിച്ചാണ് അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ പരസ്പരം ആക്രമണങ്ങള്‍ നടത്തുന്നത്. അക്രമ സംഭവങ്ങള്‍ പോലീസുകാരുടെ കൊലപാതകത്തിലേക്ക് എത്തിതോടെയാണ് സ്ഥിതി ഗുരുതരമാണെന്ന് പുറംലോകം അറിയുന്നത്.