Kollam: Shihabudin visits 'viral girl' Gauri Nandha
ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കവെ സാമൂഹിക അകലം പാലിച്ചില്ലെന്ന പേരില്‍ ഷിഹാബുദീന്‍ എന്ന തൊഴിലാളിക്കെതിരെ പിഴ ചുമത്തിയതിന് പൊലീസിനെ ചോദ്യം ചെയ്യുന്ന ചടയമംഗലം സ്വദേശിനി ഗൗരിനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു.ഇപ്പോഴിതാ വീട് തേടിപ്പിടിച്ച് ഗൗരി നന്ദയെ കാണാന്‍ എത്തിയിരിക്കുകയാണ് ഷിഹാബുദീന്‍. എനിക്കു വേണ്ടി സംസാരിച്ചതുകൊണ്ടാണ് ഈ മോള്‍ക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടായത്. മോള്‍ക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാന്‍ ഞാന്‍ തയാറാണ്.'- അദ്ദേഹം പറഞ്ഞു