Suresh from Thiruvananthapuram who does Charity works for Poor
അശരണർക്കും ആലംബഹീനർക്കും അഭയകേന്ദ്രമായി തിരുവനന്തപുരം പാച്ചല്ലൂരിൽ ഒരു കുടുംബമുണ്ട്. ഭിന്നശേഷിക്കാരനായ സുരേഷ്മാധവും ഭാര്യ ദീപയുമാണ് നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി കാരുണ്യ പ്രവർത്തനം നടത്തുന്നത്.സുരേഷ്മാധവ് അലഹബാദ് ബാങ്കിൽ ക്യാഷ്യറും ഭാര്യ ദീപ പി ആൻ്റ് ഡി ജീവനക്കാരിയുമാണ്.മൂന്നാം വയസിൽ എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും വിധിയെ തോൽപ്പിച്ച് സുരേഷ്കുമാർ ജീവിതത്തിൻ്റെ പടവുകൾ ചവിട്ടി കയറുകയാണ്.