Varkala case, new revelation
വിവാദമായ വർക്കല കടയ്ക്കാവൂര്‍ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന് കുട്ടിയുടെ അമ്മയുടെ നിർണായക വെളിപ്പെടുത്തൽ. മൂന്നാമത്തെ മകനെ വിട്ടുകിട്ടാനാണ് കള്ളകേസുണ്ടാക്കിയത്.ആദ്യം അന്വേഷിച്ച കടയ്ക്കാവൂര്‍ പൊലീസ് മോശമായി പെരുമാറി.കുട്ടിയെ വിട്ടുകൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്‌ഐ പറഞ്ഞിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. കേസ് പൊലീസും ഭര്‍ത്താവും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ്. കള്ളകേസുണ്ടാക്കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.