സഹോദരിയുടെ അവസ്ഥയും ഭര്‍ത്താവ്, കുടുംബം എന്നീ വിഷയങ്ങളുമെല്ലാം പറഞ്ഞാണ് അന്ന് ഉദ്യോഗസ്ഥര്‍ രമ്യതയ്ക്ക് ശ്രമിച്ചത്. ഒടുവില്‍ കുടുംബം കേസ് ഒഴിവാക്കി ഒപ്പിട്ടു കൊടുക്കുകയായിരുന്നു. അന്ന് ഒത്തുതീര്‍പ്പിലെന്ന് ഒപ്പിട്ടു കൊടുത്തതു കൊണ്ടാണ് എന്റെ സഹോദരി മൃതദേഹമായതെന്നും അവളെ നഷ്ടപ്പെട്ടതെന്നും വിജിത്ത് നായര്‍ പറയുന്നു.